കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റുവാങ്ങി - EC Online TV

Breaking

Post Top Ad


2021, മേയ് 8, ശനിയാഴ്‌ച

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റുവാങ്ങി

കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച അരുണന്റെ മൃതദേഹം ആറ്റിങ്ങൽ  നഗരസഭ പൊതു ശ്മശാനത്തിൽ ഡി.വൈ.എഫ്.ഐ വോളന്റിയർമാർ സംസ്കരിച്ചു. മരണപ്പട്ടയാളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നതിനാൽ ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങുന്നതിന് കുടുംബം ഏറെ പ്രതിസന്ധിയിലായി.

ഈ വിവരം ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ഡി.വൈ.എഫ്.ഐ വോളന്റിയർമാരായ ശ്രീജിത്ത്, വിനീഷ്, നിതിൻ, അഖിൽ എന്നിവരോട് മോർച്ചറിയിലെത്തി മൃതദേഹം ഏറ്റുവാങ്ങാൻ നിർദ്ദേശിക്കുക ആയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad