തോരത്ത പേമാരിയെ തുടർന്ന് കിണർ ഇടിഞ്ഞു താഴ്ന്നു - EC Online TV

Breaking

Post Top Ad


2021, മേയ് 23, ഞായറാഴ്‌ച

തോരത്ത പേമാരിയെ തുടർന്ന് കിണർ ഇടിഞ്ഞു താഴ്ന്നു

കഴിഞ്ഞ ഒരാഴ്‌ചയിലേറെയായി തുടരുന്ന തോരാത്ത പേമാരിയെ തുടർന്ന് ആറ്റിങ്ങൽ നഗരസഭ വാർഡ് 6 തച്ചൂർകുന്ന് മൂഴിക്കവിളാകത്ത് കുഴിവിള വീട്ടിൽ അമ്പിളിയുടെ കിണർ ഇടിഞ്ഞ് താഴ്ന്നു.  ഇന്ന് രാവിലെ 11 മണിയോടെ കിണർ ഇടിഞ്ഞ് താഴുകയായിരുന്നു. കേവലം 3 സെന്റ് മാത്രമുള്ള പുരയിടത്തിൽ വീടിന്റെ അടുക്കളയോട് ചേർന്നാണ് കിണർ നിർമ്മിച്ചിരുന്നത്. അതിനാൽ ഏറെ ആശങ്കയിലാണ് ഇവരുടെ കുടുംബം.

 നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി സ്ഥലം സന്ദർശിക്കുകയും, വീട്ടുകാരോട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. 23 വർഷങ്ങൾക്ക് മുമ്പ് നഗരസഭയുടെ ഭവന പദ്ധതിയിലൂടെയാണ് അമ്പിളിക്ക് വീട് ലഭിച്ചത്. സ്വന്തമായി വാട്ടർ അതോറിട്ടിയുടെ കണക്ഷൻ ഇല്ലാത്തതിനാൽ ഈ കുടുംബത്തിലെ കുട്ടികൾ ഉൾപ്പടെയുള്ള 6 പേരാണ് കിണറിനെ ആശ്രയിച്ചിരുന്നത്. പ്രകൃതിദുരന്ത ധനസഹായത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തി തുടർനടപടി സ്വീകരിക്കാൻ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടതായി ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad