കോവിഡ് വ്യാപനം ; സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയേക്കും - EC Online TV

Breaking

Post Top Ad


2021, മേയ് 13, വ്യാഴാഴ്‌ച

കോവിഡ് വ്യാപനം ; സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയേക്കും

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി  സംസ്ഥാനത്ത് ഒൻപതു ദിവസത്തേക്ക് ഏർപ്പെടുത്തിയ ലോക്ക് ഡൌൺ നീട്ടിയേക്കും. അടുത്ത രണ്ടു ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  വിലയിരുത്തിയതിനു ശേഷമാകും തീരുമാനം. കഴിഞ്ഞ ശനിയാഴ്ച മുതൽ അടുത്ത ഞായറാഴ്ചവരെയാണ് നിലവിൽ ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കണക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാല്‍, അവസാനഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ഒരു ലോക്ക്ഡൗണില്‍ ആയതിനാല്‍ നീട്ടിയാലും അതുമായി മുന്നോട്ട് പോകുന്നതില്‍ പ്രശ്നങ്ങളുണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

എന്നാൽ ലോക്ക് ഡൗൺ നീട്ടുന്നത് ദിവസ വേതനക്കാരെയും മറ്റും ബാധിക്കുന്നതിനാൽ കടുത്ത രോഗ വ്യാപനമുള്ള പ്രദേശങ്ങളിൽ മാത്രം സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി മറ്റു പ്രദേശങ്ങളിൽ മിനി ലോക്ക് ഡൗൺ ഏർപെടുത്തുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad