നടൻ പ്രിഥ്വിരാജിന് ഐക്യദാർഢ്യം ; ഇപ്റ്റ - EC Online TV

Breaking

Post Top Ad


2021, മേയ് 28, വെള്ളിയാഴ്‌ച

നടൻ പ്രിഥ്വിരാജിന് ഐക്യദാർഢ്യം ; ഇപ്റ്റ

ലക്ഷദ്വീപിലെ സമാധാനം നശിപ്പിക്കുന്ന അഡ്മിനിസ്ടേറ്റർഭരണത്തെ വിമർശിച്ച നടൻ പ്രിഥ്വിരാജിനെ അവഹേളിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ (ഇപ്റ്റ ) ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഭരണകൂടത്തെ വിമർശിച്ചാൽ ശാരീരികവും മാനസികവുമായി ആക്രമിക്കാനുള്ള നീക്കം ആസൂത്രിതമാണ്. കലാകാരന്മാരെ ഭയപ്പെടുത്തി നിശബ്ദരാക്കി മാറ്റാമെന്ന സംഘ പരിവാർ അജണ്ടയുടെ ഭാഗമാണ് സോഷ്യൽ മീഡിയയിലൂടെയും ചില മാധ്യമങ്ങളിലൂടെയുമുള്ള അപകീർത്തിപ്പെടുത്തൽ.

ആരോഗ്യപരമായ സാമൂഹ്യ വിമർശനങ്ങൾക്കെതിരെ വ്യക്തിയെയും കുടുംബത്തെയും കടന്നാക്രമിക്കുന്നവർക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒത്തുചേരേണ്ട സമയമാണെന്നും ലക്ഷദ്വീപിലെ സംസ്ക്കാരത്തെ നശിപ്പിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റ ഫാസിസ്റ്റ് ഭരണരീതിക്കെതിരെ കേരള സമൂഹം ഒറ്റക്കെട്ടായി ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും ജില്ലാ പ്രസിഡന്റ് ഇ.വേലായുധനും സെക്രട്ടറി രാധാകൃഷ്ണൻ കുന്നുംപുറവും അഭിപ്രായപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad