സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിനു താത്കാലിക പരിഹാരം - EC Online TV

Breaking

Post Top Ad


2021, മേയ് 26, ബുധനാഴ്‌ച

സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിനു താത്കാലിക പരിഹാരം

സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന്  താത്കാലിക ആശ്വാസമായി . കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേന്ദ്രം അനുവദിച്ച മരുന്ന് 
ലൈപോസോമൽ ആംഫോടെറിസിൻ മരുന്നിന്റെ 240 വയലുകളാണ് സംസ്ഥാനത്ത് എത്തിയത്.കെ എം എസ് ‌സി എൽ വഴി ആശുപത്രികളിലേക്ക് വിതരണം ചെയ്യും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക് ഫംഗസ് രോഗികൾ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടക്കം മരുന്ന് ക്ഷാമം നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു. കേരളത്തിന് പുറത്ത് നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗികള്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ബാംഗളൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് രോഗികള്‍ എത്തിയത്. കൂടുതൽ മരുന്ന് എത്തിയതോടെ പ്രതിസന്ധിക്ക് പരിഹാരമായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad