കിഴുവിലം പഞ്ചായത്തിൽ വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2021, മേയ് 27, വ്യാഴാഴ്‌ച

കിഴുവിലം പഞ്ചായത്തിൽ വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു

കിഴുവിലം ഗ്രാമപഞ്ചായത്തിലെ 15, 20 വാർഡുകളിലായി രണ്ട് പേർ കോവിഡ് ബാധിച്ചു മരിച്ചു. പതിനഞ്ചാം വാർഡിലെ  ഗംഗാ ഭവാനി (74)യും ഇരുപതാം വാർഡിലെ രാധാകൃഷ്ണ (64) നും ആണ് കോവിഡ് ബാധിച്ച് തിരുവനന്തപുരം  മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ മരണപ്പെട്ടത്. 

 കിഴുവിലം ഗ്രാമപഞ്ചായത്ത് H I പ്രമോദ്, J H I മാരായ ബിജു രാജൻ,ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളായ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ A S ശ്രീകണ്ഠൻ, ഗ്രാമപഞ്ചായത്ത് മെമ്പർ കടയറ ജയചന്ദ്രൻ , മുൻ പഞ്ചായത്ത് മെമ്പർ B S ബിജുകുമാർ എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും   മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു. 

കിഴുവിലം ഗ്രാമപഞ്ചായത്തിൽ നാളിതുവരെ 372 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കിഴുവിലം പഞ്ചായത്തിൽ ഇന്നലെ  (26 -5- 2021) വരെ 29 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad