കൊവിഡ് വാക്‌സിൻ കുട്ടികൾക്കും ; ക്ലിനിക്കൽ പരിശോധനക്ക് അനുമതി - EC Online TV

Breaking

Post Top Ad


2021, മേയ് 12, ബുധനാഴ്‌ച

കൊവിഡ് വാക്‌സിൻ കുട്ടികൾക്കും ; ക്ലിനിക്കൽ പരിശോധനക്ക് അനുമതി

രാജ്യത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരിശോധനയ്ക്ക് അനുമതി ലഭിച്ചു. കൊവാക്‌സിന്‍ ഉത്പാദകരായ ഭാരത് ബയോടെക്കിനാണ് അനുമതി നല്‍കിയത്. മൂന്നാം വ്യാപന കരുതല്‍ നടപടികള്‍ക്കായുള്ള സുപ്രീം  കോടതി നിര്‍ദേശത്തെ തുടർന്ന്  രണ്ട് മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ആലോചന. നേരത്തെ 15-18 വയസ് വരെയുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. 

കൊവിഡിന്റെ ഇന്ത്യന്‍ വകേഭദം ആഗോള ഉത്കണ്ഠയെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ആദ്യമായി കണ്ടെത്തിയ ബി.1.617 വകഭേദത്തെ ആണ് ‘വേരിയന്റ് ഓഫ് കണ്‍സേണ്‍’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതിവ്യാപനശേഷി ഇന്ത്യന്‍ വകഭേദത്തിന് ഉള്ളതിനാലാണ് നടപടി. ഭാരത് ബയോടെക്കിനു പുറമെ  മറ്റ് ചില വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടക്കുന്നുണ്ട്. നേരത്തെ മറ്റു  രാജ്യങ്ങളിലും കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ത്യയിലും വിദഗ്ധ സമിതി നിര്‍ദേശം നല്‍കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad