നടൻ രാജൻ പി ദേവിന്റെ മകൻ കസ്റ്റഡിയിൽ - EC Online TV

Breaking

Post Top Ad


2021, മേയ് 25, ചൊവ്വാഴ്ച

നടൻ രാജൻ പി ദേവിന്റെ മകൻ കസ്റ്റഡിയിൽ

നടൻ രാജൻ പി ദേവിന്റെ മകൻ  ഉണ്ണി രാജൻ പി ദേവ് ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ. നെടുമങ്ങാട് ഡ‍ിവൈഎസ്പിയുടെ നേതൃത്വത്തിൽ അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ നിന്നാണ് ഇന്ന്  രാവിലെ ഉണ്ണി രാജൻ പി.ദേവിനെ കസ്റ്റഡിയിലടുത്തത്.  നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ  ഇയാൾക്കെതിരെ ഗാര്‍ഹിക പീഡന പരാതിയിന്മേൽ അന്വേഷണം തുടരുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്. 

മെയ്  12 നാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക  തിരുവനന്തപുരം വെമ്പായത്തെ വീട്ടിൽ വച്ച്  ആത്മഹത്യ ചെയ്തത്. ഇതിന് തലേ ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. പ്രിയങ്കയ്ക്ക് മർദ്ദനമേറ്റതിന്റെ ദൃശ്യങ്ങൾ കുടംബം പൊലീസിന് കൈമാറിയിരുന്നു. 
 പ്രിയങ്കയുടെ സഹോദരൻ നൽകിയ പരാതിയിൽ വട്ടപ്പാറ പൊലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. പ്രതി ഭാര്യയുമായി ഒരുമിച്ച് താമസിച്ചിരുന്ന കാക്കനാട് ഫ്ലാറ്റിലെത്തിച്ചും തെളിവെടുപ്പ് നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad