ലോക്ക്ഡൗൺ ഇളവുകൾ വെട്ടി കുറച്ചേക്കും ; നിയന്ത്രണങ്ങള്‍ കർശനമാക്കണമെന്ന് പോലീസ് - EC Online TV

Breaking

Post Top Ad


2021, മേയ് 7, വെള്ളിയാഴ്‌ച

ലോക്ക്ഡൗൺ ഇളവുകൾ വെട്ടി കുറച്ചേക്കും ; നിയന്ത്രണങ്ങള്‍ കർശനമാക്കണമെന്ന് പോലീസ്

കോവിഡ് അതി തീവ്ര വ്യാപനം തടയുന്നതിനായി  സംസ്ഥാനത്ത് നാളെ മുതല്‍ ഏർപ്പെടുത്തുന്ന  ലോക്ഡൗണില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത. നാളെ മുതൽ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്ഡൗണിന്റെ ഭാഗമായി സർക്കാർ അനുവദിച്ച ഇളവുകൾ കുറയ്ക്കണമെന്ന് പോലീസ്. 

നിര്‍മാണ മേഖലയിലും ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കുന്നതിലും നൽകിയിരിക്കുന്ന ഇളവുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് ലോക്ഡൗണ്‍ എങ്ങനെ നടപ്പാക്കും എന്നതിലാണ് ആശയക്കുഴപ്പം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചീഫ് സെക്രട്ടറിയേയും പോലീസ് അറിയിച്ചിട്ടുണ്ട്. 

മുൻ ലോക്ക്ഡൗണിൽ ഏർപ്പെടുത്തിയിരുന്നത് പോലെ കടകളുടെ പ്രവർത്തന സമയം കുറയ്ക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇളവുകൾ കൂട്ടിയാൽ യാത്രക്കാർ കൂടുമെന്നും നിരത്തുകളിൽ കൂടുതൽ ആളുകളിറങ്ങിയാൽ പൊലീസിന് ഇടപെടേണ്ടി വരും. അത് സംഘർഷത്തിനും ഇടവരുത്താനും സാധ്യത ഉണ്ട്.  ലോക്ക്ഡൗൺ പൂർണ പ്രയോജനം ലഭിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. ഇക്കാര്യങ്ങൾ പോലീസ്  നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ ഇന്ന്  ചേരുന്ന യോഗത്തിൽ ഉണ്ടാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad