പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു - EC Online TV

Breaking

Post Top Ad


2021, മേയ് 24, തിങ്കളാഴ്‌ച

പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമായി. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുന്നത്. ഇംഗ്ലീഷ്  അക്ഷര മാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. പ്രോടൈം സ്പീക്കർ പിടിഎ റഹീമിന് മുന്നിലാണ് സത്യപ്രതിജ്ഞ. വള്ളിക്കുന്ന് മണ്ഡലത്തിൽ നിന്ന് സഭയിൽ എത്തിയ അബ്ദുൾ ഹമീദ് മാസ്റ്ററാണ് ആദ്യം പ്രതിജ്ഞയെടുത്തത്.

കോവിഡ് ബാധിതരായ യു. പ്രതിഭ, കെ. ബാബു, എം. വിൻസെന്റ് എന്നിവർ ഇന്ന് സത്യപ്രതീജ്ഞക്ക് എത്തില്ല. ഇവരുടെ സത്യപ്രതീജ്ഞ പിന്നീട് നടക്കും. 
നാളെയാണ് സ്പീക്കർ തെര‍ഞ്ഞെടുപ്പ്. 28നാണ് നയപ്രഖ്യാപന പ്രസംഗം. നാലിനാണ് ബജറ്റ്. 14 വരെയാണ് സഭാ സമ്മേളനം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad