കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായി കെഎസ്ആര്‍ടിസി ഡ്രൈവർമാരും - EC Online TV

Breaking

Post Top Ad


2021, മേയ് 12, ബുധനാഴ്‌ച

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായി കെഎസ്ആര്‍ടിസി ഡ്രൈവർമാരും

സംസ്ഥാനത്തെ കൊവിഡ്  പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി  കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു. ഓക്‌സിജന്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള ടാങ്കറുകള്‍ സര്‍വ്വീസ് നടത്തുന്നതിനായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം നാളെ ( മേയ് 13) മുതല്‍ ലഭ്യമാക്കും. ഇതിനായി സന്നദ്ധത അറിയിച്ച ഡ്രൈവര്‍മാരുടെ ആദ്യ ബാച്ചിലെ 35 ഡ്രൈവർമാർക്കാണ് നാളെ  പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് പരിശീലനം നൽകുന്നത്. 

പരിശീലനം പൂര്‍ത്തിയാക്കുന്ന ഡ്രൈവര്‍മാർ രാത്രിയോടെ ഇനോക്‌സ് (INOX) കമ്പനിയുടെ ഓക്‌സിജന്‍ ടാങ്കറില്‍  സേവനം ആരംഭിക്കും. തുടർന്ന് മേയ് 14 ന് കൊച്ചിയിൽ നിന്നുള്ള 25 ഡ്രൈവർമാരെ പരിശീലനം നൽകി റിസർവായി വെയ്ക്കും. ഇവരുടെ  സേവനം  വീണ്ടും അത്യാവശ്യം വരുന്ന സാഹചര്യത്തിൽ ഉപയോ​ഗിക്കും. ഇതിന് പുറമെ വിവിധ ജില്ലകളിലെ കളക്ടർമാരുടെ ആവശ്യപ്രകാരം കെഎസ്ആർടിസിയിലെ ജീവനക്കാർ പല കളക്ടറേറ്റുകളിലും ഡ്രൈവർമാരായും, മറ്റ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സേവനം അനുഷ്ടിച്ച് വരികയുമാണ്. ഇത് കൂടാതെ കൂടുതൽ കെഎസ്ആർടിസി ജീവനക്കാർ സന്നദ്ധ സേവനത്തിനായി താൽപര്യമറിയിച്ചിട്ടുണ്ടെന്നും സി എം ഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad