തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി - EC Online TV

Breaking

Post Top Ad


2021, മേയ് 3, തിങ്കളാഴ്‌ച

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി

 


തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന  മൃതദേഹം കാണാനില്ലെന്ന്  പരാതി. നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്. പ്രസാദ് കൊവിഡ്‌ പോസിറ്റീവ്‌ ആയിരുന്നു.    പ്രസാദിന്റ ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.  


മെഡിക്കൽ കോളേജ് മോർച്ചറിയിൽ പ്രസാദ് എന്ന പേരിൽ  കോവിഡ് പോസിറ്റീവായ   മറ്റൊരു മൃതദേഹം കൂടി ഉണ്ടായിരുന്നു.   മൃതദേഹം മാറി കൊണ്ട് പോയതാകാമെന്ന്  മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചതായി കുടുംബം പറയുന്നു.  മൃതദേഹം മാറി കൊണ്ട് പോയി  സംസ്കരിച്ചുവെന്നാണ് വിവരമെന്ന് നെയ്യാറ്റിൻകര എംഎൽഎ  കെ.ആൻസലനും  പറഞ്ഞു.   മോർച്ചറിയിൽ മൃതദേഹം കൈകാര്യം ചെയ്തവർക്ക് പറ്റിയ പിഴവ് കാരണമാണ് ഇങ്ങനെ സംഭവിച്ചത്.  മെഡിക്കൽ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടെന്നും കാര്യങ്ങൾ പരിശോധിക്കുമെന്നും എംഎൽഎ പറഞ്ഞു.




Post Top Ad