മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. - EC Online TV

Breaking

Post Top Ad


2021, മേയ് 11, ചൊവ്വാഴ്ച

മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു.

 

മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം.
മുന്‍മന്ത്രി ടി വി തോമസ് ആയിരുന്നു ഭര്‍ത്താവ്. ആദ്യ കേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു ഗൗരിയമ്മ.
മന്ത്രിയായിരിക്കെ ചരിത്രപരമായ പല പരിഷ്‌കാരങ്ങളും കൊണ്ടുവന്നു. 17 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. അതില്‍ 13ലും വിജയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായെന്ന അംഗീകാരവും ഗൗരിയമ്മയ്ക്കാണ്. 1994ല്‍ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കി. ശേഷം ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) രൂപീകരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad