കുടുംബശ്രീ പ്രവർത്തകർക്ക് പൾസ് ഓക്സീ മീറ്റർ കൈമാറി - EC Online TV

Breaking

Post Top Ad


2021, മേയ് 24, തിങ്കളാഴ്‌ച

കുടുംബശ്രീ പ്രവർത്തകർക്ക് പൾസ് ഓക്സീ മീറ്റർ കൈമാറി

ആറ്റിങ്ങൽ നഗരസഭയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുന്ന കുടുംബശ്രീ അംഗങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി പൾസ് ഓക്സീ മീറ്റർ കൈമാറി. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി സി.ഡി.എസ് ചെയർപേഴ്സൺ എ.റീജക്ക് ഉപകരണങ്ങടങ്ങിയ കിറ്റ് കൈമാറി. നഗരസഭാ മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ സെക്രട്ടറി എസ്.വിശ്വനാഥൻ, മെമ്പർ സെക്രട്ടറി എസ്.എസ്.മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ സോൺസുന്ദർ തുടങ്ങിയവർ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad