മുടപുരം തെങ്ങുംവിള ക്ഷേത്രത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, മേയ് 28, വെള്ളിയാഴ്‌ച

മുടപുരം തെങ്ങുംവിള ക്ഷേത്രത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചിറയിൻകീഴ് മുടപുരം തെങ്ങുംവിളയിൽ വയലിന് സമീപം യുവാവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ശരീരത്തിൽ വെട്ടേറ്റതിൻ്റെയും മർദ്ദനത്തിൻ്റെയും പാടുകളുണ്ട്.


ചിറയിൻകീഴ് തെക്കേ അരയതുരുത്തി സ്വദേശി അജിത് (25) ആണ് കൊല്ലപ്പെട്ടത്. ആറ്റിങ്ങലിലും ചിറയിൻകീഴിലുമായി രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അജിത്. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാപ്പകയെന്നാണ് പൊലീസ് സംശയിക്കുന്നത്.

പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad