വിലകുറച്ചതോടെ വിതരണവും കുറച്ചു ; സംസ്ഥാനത്ത് കോവിഡ് സുരക്ഷ ഉപകരണങ്ങൾക്ക് ക്ഷാമം - EC Online TV

Breaking

Post Top Ad


2021, മേയ് 23, ഞായറാഴ്‌ച

വിലകുറച്ചതോടെ വിതരണവും കുറച്ചു ; സംസ്ഥാനത്ത് കോവിഡ് സുരക്ഷ ഉപകരണങ്ങൾക്ക് ക്ഷാമം

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍  പി പി ഇ കിറ്റ് , N 95 മാസ്ക് , ഗ്ലൗസ് തുടങ്ങിയ കോവിഡ് സുരക്ഷാ ഉപകരണങ്ങളുടെ വരവ് കുറയുന്നു. സര്‍ക്കാര്‍ വില കുറച്ച് നിശ്ചയിച്ചതോടെ മൊത്ത വിതരണക്കാര്‍ വിതരണം കുറച്ചു.  ഇതോടെ കോവിഡ്   സുരക്ഷാ ഉപകരണങ്ങള്‍ക്ക് ക്ഷാമം ആയി.  ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി സ്വകാര്യ ആശുപത്രികള്‍ രംഗത്തുവന്നിട്ടുണ്ട്.

കേരളത്തിൽ കോവിഡ് ടെസ്റ്റുകള്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ക്കും മാസ്‍കിനും വരെ കൊള്ള വിലയും ഏകീകരണമില്ലാത്ത വിലയും ഈടാക്കിയ സാഹചര്യത്തിൽ സംസ്ഥാനസര്‍ക്കാര്‍  വില നിശ്ചയിച്ചു  ഉത്തരവിറക്കി.  വില കുറച്ചതോടെ മൊത്തവിതരണക്കാര്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നില്ലെന്ന പരാതിയാണ് സ്വകാര്യ ആശുപത്രികള്‍ ഉന്നയിക്കുന്നത്. വില കുറയുമ്പോള്‍ ഗുണമേന്മ കുറയാനും സാധ്യതയുണ്ടെന്നും സ്വകാര്യ ആശുപത്രിക്കാര്‍ പറയുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad