വള്ളം മറിഞ്ഞു കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, മേയ് 28, വെള്ളിയാഴ്‌ച

വള്ളം മറിഞ്ഞു കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പെരുമാതുറ മുതലപ്പൊഴിയിൽ 
 മത്സ്യ ബന്ധനത്തിനിടെ 
വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ
മൃതദേഹം കണ്ടെത്തി.അഞ്ചുതെങ്ങ് സ്വദേശി
ഷാജു (35)വിന്റെ മൃതദേഹമാണ്
കണ്ടെത്തിയത്.

ഇന്ന് രാവിലെ 6
മണിയോടെ അഞ്ചുതെങ്ങു പൂത്തുറ പള്ളിക്ക്  സമീപം കടലിൽ നിന്നും മത്സ്യതൊഴിലാളികളാണ് 
മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം
മത്സ്യ തൊഴിലാളികൾ മുതലപ്പൊഴി
ഹാർബറിൽ എത്തിക്കുകയായിരുന്നു.
കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ
പോസ്റ്റ്മോർട്ടത്തിനും മറ്റ് നടപടികൾക്കുമായി
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ്  ആശുപത്രിയിലേക്ക്
മാറ്റി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad