നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസ കേന്ദ്രമായി വലിയകുന്ന് ശ്രീപാദം സ്റ്റേഡിയം - EC Online TV

Breaking

Post Top Ad


2021, മേയ് 13, വ്യാഴാഴ്‌ച

നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസ കേന്ദ്രമായി വലിയകുന്ന് ശ്രീപാദം സ്റ്റേഡിയം

ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന രണ്ടാമത്തെ കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്റെർ (സി.എഫ്.എൽ.റ്റി.സി) പ്രവർത്തന സജ്ജമായി. വലിയകുന്ന് ശ്രീപാദം സ്റ്റേഡിയത്തിലാണ് ചികിൽസാ കേന്ദ്രം തയ്യാറാക്കിയിട്ടുള്ളത്. ഇവിടെ 125 പേരെ ചികിൽസിക്കാനുള്ള സംവിധാനങ്ങളാണ് നഗരസഭ ഒരുക്കിയിട്ടുള്ളത്.  നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി സെന്റെറിന്റെ ചുമതല ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസിന് കൈമാറി. 

വാർഡ് കൗൺസിലർ സുധർമ്മ, സെക്രട്ടറി എസ്. വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.സി .എസ്.ഐ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ ആദ്യത്തെ സി.എഫ്.എൽ.റ്റി.സി സെന്റെറിൽ 150 പേരെ ചികിൽസിക്കാൻ കഴിയും. രണ്ടിടങ്ങളിലുമായി 275 പേർക്ക് ചികിൽസ ലഭ്യമാക്കാൻ സാധിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad