കെ.എസ്.റ്റി.എ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ഓക്സീ മീറ്ററും പി.പി കിറ്റും നഗരസഭക്ക് കൈമാറി - EC Online TV

Breaking

Post Top Ad


2021, മേയ് 23, ഞായറാഴ്‌ച

കെ.എസ്.റ്റി.എ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ഓക്സീ മീറ്ററും പി.പി കിറ്റും നഗരസഭക്ക് കൈമാറി

ആറ്റിങ്ങൽ നഗരസഭയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിന്റെ ഭാഗമായാണ് കെ.എസ്.റ്റി.എ ടൗൺ, അവനവഞ്ചേരി ബ്രഞ്ചുകൾ 10 ഓക്സീ മീറ്ററും 20 പി.പി കിറ്റും കൈമാറിയത്. എം.എൽ.എ ഒ.എസ് അംബിക, നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി എന്നിവർ സംഘടന പ്രവർത്തകരിൽ നിന്നും കിറ്റുകൾ ഏറ്റുവാങ്ങി. രണ്ടാം ഘട്ടമാണ് സംഘടനയുടെ നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്യുന്നത്. രണ്ട് ഘട്ടങ്ങളിലായി 110 പൾസ് ഓക്സീ മീറ്ററും, 20 കൊവിഡ് പ്രതിരോധ വസ്ത്രവുമാണ് നഗരസഭക്ക് കൈമാറിയിട്ടുള്ളത്.

നഗരസഭാങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ സെക്രട്ടറി എസ്.വിശ്വനാഥൻ, കെ.എസ്.റ്റി.എ ജില്ല ജോയിൻ സെക്രട്ടറി എസ്.സതീഷ് കുമാർ, സബ്ജില്ല പ്രസിഡന്റ് എസ്.അരുൺ, വൈസ് പ്രസിഡന്റ് സതീഷ്, അംഗങ്ങളായ ബിജുകുമാർ, ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad