കോവിഡ് വ്യാപനം ; കുട്ടികൾക്കായി സംസ്ഥാനതല ഹെല്പ് ലൈൻ നമ്പർ ഒരുക്കി സർക്കാർ - EC Online TV

Breaking

Post Top Ad


2021, മേയ് 5, ബുധനാഴ്‌ച

കോവിഡ് വ്യാപനം ; കുട്ടികൾക്കായി സംസ്ഥാനതല ഹെല്പ് ലൈൻ നമ്പർ ഒരുക്കി സർക്കാർ


കോവിഡ് മഹാമാരി മൂലം ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റപെടുകയോ അനാഥർ ആകുകയോ ചെയ്യുന്ന കുട്ടികൾക്ക് ശരിയായ  പരിചരണം ഒരുക്കുന്നതിനായി സംസ്ഥാന തല ഹെല്പ് ലൈൻ സപ്പോർട്ടുമായി സർക്കാർ. വനിത ശിശു വികസന വകുപ്പ് ചൈൽഡ് ലൈനുമായി ചേർന്നാണ് ഹെല്പ് ലൈൻ സപ്പോർട്ട് ഒരുക്കിയിരിക്കുന്നത്.

കുട്ടികൾക്ക് തുടർ പരിചരണം നൽകുന്നതിനും   കോവിഡ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നതിനും ഇതിലൂടെ സാധ്യമാകും. കോവിഡ് മൂലം പ്രശ്നം അനുഭവിക്കുന്ന കുട്ടികൾക്കോ മാതാപിതാക്കൾക്കോ ശിശുസംരക്ഷണ സ്ഥാപനങ്ങൾക്കോ പൊതുജനങ്ങൾക്കോ 1098 എന്ന ചൈൽഡ് ലൈൻ ഹെല്പ് ലൈനിൽ വിളിക്കുകയോ 8281899479 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുകയോ ചെയ്യാം. കോളുകൾ അതാതു ജില്ലാ ശിശു സംരക്ഷണ ഓഫീസർമാർക്ക് കൈമാറി ശിശു സംരക്ഷണ യൂണിറ്റുകൾ വഴി തുടർ സേവനങ്ങൾ ലഭ്യമാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad