പി പി കിറ്റ് ധരിച്ച് അച്ഛനും മക്കളും കോവിഡ് ബാധിച്ചു മരിച്ച വയോധികന്റെ മൃതദേഹം സംസ്കരിച്ചു - EC Online TV

Breaking

Post Top Ad


2021, മേയ് 18, ചൊവ്വാഴ്ച

പി പി കിറ്റ് ധരിച്ച് അച്ഛനും മക്കളും കോവിഡ് ബാധിച്ചു മരിച്ച വയോധികന്റെ മൃതദേഹം സംസ്കരിച്ചു

ആറ്റിങ്ങൽ നഗരസഭ വാർഡ് 11 സൗപർണികയിൽ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച സിദ്ധാർത്ഥ് എന്ന വയോധികന്റെ മൃതദേഹമാണ് അവനവഞ്ചേരി കിഴക്ക് യൂണിറ്റ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൂടിയായ സജിയും മക്കളായ അർജുൻ, ആരോമൽ സുഹൃത്തും അയൽവാസിയായ ജിബി എന്നിവർ ചേർന്ന് സംസ്കരിച്ചത്. 
സിദ്ധാർത്ഥിന്റെ മൃതദേഹം സംസ്കരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റും 8ാം വാർഡ് കൗൺസിലറുമായ ആർ.എസ്. അനൂപ് അവനവഞ്ചേരി കിഴക്ക് യൂണിറ്റിനോട് ആവശ്യപ്പെട്ടു. തുടർന്ന് സി.പി.എം പ്രവർത്തകനായ സജിയും ഡി.വൈ.എഫ്.ഐ വോളന്റിയർമാരായ മക്കളും ചേർന്ന് മൃതദേഹം നഗരസഭ പൊതു ശ്മശാനത്തിൽ സംസ്കരിച്ചത്.

സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് അച്ഛനും മക്കളും ഒരുമിച്ച് പ്രതിരോധ വസ്ത്രമണിഞ്ഞ് അപരിചിതന്റെ സംസ്കാര  ചുമതല ഏറ്റെടുക്കുന്നത്. ഇത്തരത്തിലുള്ള സഹജീവി സ്നേഹമാണ് സംഘടനയുടെ പ്രവർത്തനത്തിൽ കേരളത്തിലുടനീളം നടപ്പിലാക്കുന്നതെന്ന് ആർ.എസ്. അനൂപ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad