തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു - EC Online TV

Breaking

Post Top Ad


2021, മേയ് 12, ബുധനാഴ്‌ച

തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചെങ്കൽപേട്ട് ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കുരുവി, കെജിഎഫ്,  ബോസ് എങ്കിറ ബാസ്കരൻ, ഡിഷൂം, വേട്ടക്കാരൻ തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഗില്ലി എന്ന സിനിമയിൽ ആദിവാസിയായി അഭിനയിച്ച പ്രകടനമാണ് ഏറെ ശ്രദ്ധേയമായത്.  കോമഡി റോളുകൾക്ക് പുറമെ വില്ലൻ വേഷങ്ങളിലും ഇദ്ദേഹം മികച്ച  പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad