ആർടി പി സി ആർ പരിശോധന നിരക്ക്‌ കൂട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി - EC Online TV

Breaking

Post Top Ad


2021, മേയ് 7, വെള്ളിയാഴ്‌ച

ആർടി പി സി ആർ പരിശോധന നിരക്ക്‌ കൂട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് 500 ആക്കിയ സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം കോടതി തള്ളി. ആർടിപിസിആർ പരിശോധനയ്ക്കുള്ള ചെലവ് 135രൂപ മുതൽ 245രൂപ വരെ ആകുമെന്നും കോടതി വിശദീകരിച്ചു.

നേരത്തെ ആർടിപിസിആർ നിരക്ക് കേരളത്തിൽ 1700 രൂപയായിരുന്നു. വിപണിയിൽ ടെസ്റ്റിന് വേണ്ട ഉപകരണങ്ങൾക്ക് 240 രൂപ മാത്രമാകും ചെലവ്. ഇത് വിലയിരുത്തിയാണ് നിരക്ക് കുറച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അതേസമയം പരിശോധനാ നിരക്ക് കുറച്ചത് പരിശോധനാ ഫലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ലാബുകൾക്ക് ബാധ്യതയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് സ്റ്റേ ചെയ്യുകയോ സബ്‌സിഡി ലഭ്യമാക്കുകയോ വേണമെന്ന് ലാബ് ഉടമകൾ ആവശ്യപ്പെട്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad