സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയാകുന്ന സെൻട്രൽ സ്റ്റേഡിയത്തിലെ തൊഴിലാളിക്ക് കൊവിഡ് - EC Online TV

Breaking

Post Top Ad


2021, മേയ് 19, ബുധനാഴ്‌ച

സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയാകുന്ന സെൻട്രൽ സ്റ്റേഡിയത്തിലെ തൊഴിലാളിക്ക് കൊവിഡ്

രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്  വേദിയാകുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ കരാർ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി  സമ്പർക്കം പുലർത്തിയ രണ്ട് ജീവനക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. നിർമാണ പ്രവർത്തനങ്ങൾ ചെയ്തിരുന്ന കൂടുതൽ തൊഴിലാളികളെ  പരിശോധനയ്ക്ക് വിധേയമാക്കും.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള തിരുവനന്തപുരത്ത് 500പേരെ  പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങ് പ്രോട്ടോക്കോൾ ലംഘനമാണെന്ന പരാതി നിലനിൽക്കെയാണ് സെൻട്രൽ സ്റ്റേഡിയത്തിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad