യാത്രാപാസിനായി ആർക്കൊക്കെ അപേക്ഷിക്കാം? - EC Online TV

Breaking

Post Top Ad


2021, മേയ് 8, ശനിയാഴ്‌ച

യാത്രാപാസിനായി ആർക്കൊക്കെ അപേക്ഷിക്കാം?

സംസ്ഥാനത്ത് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ അത്യാവശ്യ  യാത്രയ്ക്കായി പോലീസ് പാസ് നിര്‍ബന്ധമാക്കി. പോലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന്  വൈകുന്നേരത്തോടെ നിലവില്‍ വരും. കേരള പോലീസിന്റെ വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യം ലഭ്യമാകുക. മൊബൈലിലോ ഇ മെയിലിലോ പാസ് ലഭിക്കും. 

ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാകുന്നതുവരെ സത്യപ്രസ്താവനയോ തിരിച്ചറിയല്‍ കാര്‍ഡുകളോ ഉപയോഗിച്ച് ആളുകള്‍ക്ക് യാത്ര ചെയ്യാം. അടിയന്തരമായി പാസ്സ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസ്സിന്  അപേക്ഷ നല്‍കാവുന്നതാണ്.  ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ്സ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നൽകുന്നതാണ്.

 മരണം, ആശുപത്രി ആവശ്യം, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ ഒഴിവാക്കാനാവാത്ത  അത്യാവശ്യങ്ങള്‍ക്കാണ് പാസ്സ് അനുവദിക്കുക. ദിവസ വേതനക്കാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. അവശ്യ വിഭാഗത്തിലുൾപ്പെട്ടവർക്ക് പാസ് വേണ്ട, തിരിച്ചറിയൽ രേഖ മതി.  നേരിട്ടോ, തൊഴിലുടമ വഴിയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആശുപത്രി ജീവനക്കാന്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ വിഭാഗങ്ങള്‍ക്ക് പാസില്ലാതെയും യാത്ര അനുവദിക്കും. 

ഓണ്‍ലൈനില്‍ യാത്ര പാസിനായി അപേക്ഷിക്കുമ്പോള്‍ പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുക. അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് ഒ.ടി.പി. വരികയും  അനുമതി പത്രം ഫോണില്‍ ലഭ്യമാവുകയും ചെയ്യും. തുടർന്ന് ഇത് ഉപയോഗിച്ച്  മാത്രം യാത്ര ചെയ്യാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad