എം ബി രാജേഷ് നിയമസഭ സ്പീക്കർ - EC Online TV

Breaking

Post Top Ad


2021, മേയ് 25, ചൊവ്വാഴ്ച

എം ബി രാജേഷ് നിയമസഭ സ്പീക്കർ

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാർഥി വിഷ്ണുനാഥിനെതിരെ 56വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
96 വോട്ടുകൾ എം ബി രാജേഷിന് ലഭിച്ചപ്പോൾ എതിർസ്ഥാനാർഥിയായ  പി.സി വിഷ്ണുനാഥിന് 40 വോട്ട് മാത്രമാണ് ലഭിച്ചത്. 

ഭരണപക്ഷത്ത് നിന്ന് മൂന്നും പ്രതിപക്ഷത്ത് നിന്ന് ഒരാളും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. പ്രോടൈം സ്പീക്കറായ പി ടി എ റെഹീമും വോട്ട് രേഖപെടുത്തിയില്ല.

രാജേഷിനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേർന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. തൃത്താലയിൽനിന്നുള്ള എം.എൽ.എയാണ് രാജേഷ്. സ്പീക്കർ തിരഞ്ഞെടുപ്പിനുശേഷം പിരിയുന്ന സഭ ഗവർണറുടെ നയപ്രഖ്യാപനത്തിനായി 28-ന് ചേരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad