ബിവറേജസ് ഗോഡൗണിലെ കവർച്ച ; നിർണായക വിവരങ്ങൾ പുറത്ത് - EC Online TV

Breaking

Post Top Ad


2021, മേയ് 26, ബുധനാഴ്‌ച

ബിവറേജസ് ഗോഡൗണിലെ കവർച്ച ; നിർണായക വിവരങ്ങൾ പുറത്ത്

ആറ്റിങ്ങൽ ബിവറേജസ് കോർപറേഷന്റെ
 ഗോഡൗണിൽ നിന്നു പത്തു ലക്ഷത്തിലധികം രൂപയുടെ വിദേശ മദ്യം
കവർന്ന സംഭവത്തിൽ നിരണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. പ്രധാന പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തു.
 കവലയൂർ, മൂങ്ങോട് പൂവത്ത് വീട്ടിൽ അങ്ക
എന്ന് വിളിക്കുന്ന രജിത്ത് (47) ആണ്
അറസ്റ്റിലായത്. ഇയാൾ ഒളിവിൽ
കഴിഞ്ഞിരുന്ന വീട്ടിലും കവർച്ചയ്ക്കുപയോഗിച്ച കാറിൽ
നിന്നുമായി ഗോഡൗണിൽ നിന്നു കവർന്ന ആറ് കുപ്പി മദ്യം പിടികൂടി. കവർച്ച സംഘത്തിൽ 9 പേർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചെന്ന് പോലീസ് പറഞ്ഞു. രജിത്തിനെ ഗോഡൗണിൽ
എത്തിച്ച് തെളിവെടുപ്പ് നടത്തി.

 നാല് ദിവസം ഗോഡൗണിൽ കവർച്ചയ്ക്ക്
എത്തിയതായി രജിത്ത്   പോലീസിനോട് സമ്മതിച്ചു. ബൈക്കിൽ എത്തുന്ന സംഘാംഗങ്ങൾ  ഗോഡൗണിനോടു ചേർന്ന് നിൽക്കുന്ന കൊന്ന മരം വഴി മേൽക്കൂരക്ക് മുകളിൽ കയറിയതിനു ശേഷം തകര ഷീറ്റിന്റെ ഒരുവശം ഇളക്കിമാറ്റിയായിരുന്നു അകത്തേക്ക് കടന്നിരുന്നത്. അകത്തു കടക്കുന്ന സംഘങ്ങൾ ഗോഡൗണിൽ നിന്നും  മദ്യം പുറത്തെത്തിക്കും .തുടർന്ന് രജിത്തും സുഹൃത്തും കാറിലെത്തി
മദ്യം കയറ്റി കടത്തുകയായിരുന്നു. പൊലീസ്
ഇൻസ്പെക്ടർ ടി. രാജേഷ്കുമാർ, എസ്ഐ മാരായ ജ്യോതിഷ് , വി എൻ ജിബി , സി പി ഒമാരായ ബാലു ബി നായർ, സുധീഷ്, താജുദ്ദീൻ, ലിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ
ഹാജരാക്കി റിമാൻഡ് ചെയ്തു.

 പത്തുലക്ഷത്തിലേറെ രൂപയുടെ  149 കെയ്സ്  മദ്യം കവർന്നതായാണ്
ഇതുവരെയുള്ള കണക്കുകൾ.  എക്സൈസ്
സംഘവും ,ബവ്റിജസ് ഉദ്യോഗസ്ഥരും
സംയുക്തമായി ഇന്ന് ഗോഡൗണിൽ
കണക്കെടുപ്പ് നടത്തും . ഇത് പൂർത്തിയാൽ
മാത്രമേ കവർച്ചയുടെ പൂർണമായ കണക്ക് അറിയാൻ സാധിക്കൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad