ആറ്റിങ്ങൽ നഗരത്തിൽ കൊവിഡ് ബാധിച്ച് മരിച്ച ചന്ദ്രന്റെ മൃതശരീരം ഡി.വൈ.എഫ്.ഐ വോളന്റിയർമാർ സംസ്കരിച്ചു - EC Online TV

Breaking

Post Top Ad


2021, മേയ് 8, ശനിയാഴ്‌ച

ആറ്റിങ്ങൽ നഗരത്തിൽ കൊവിഡ് ബാധിച്ച് മരിച്ച ചന്ദ്രന്റെ മൃതശരീരം ഡി.വൈ.എഫ്.ഐ വോളന്റിയർമാർ സംസ്കരിച്ചു ആറ്റിങ്ങൽ: നഗരത്തിൽ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച ആലംകോട് സ്വദേശി ചന്ദ്രന്റെ മൃതദേഹമാണ് ഡി.വൈ.എഫ്.ഐ വോളന്റിയർമാർ നഗരസഭ പൊതു ശ്മശാനത്തിൽ സംസ്കരിച്ചത്. വീട്ടിലെ മറ്റ് അംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിരുന്ന വിവരം വാർഡ് കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ.നജാം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് ചെയർപേഴ്സന്റെ നിർദ്ദേശ പ്രകാരം ചീഫ് വോളന്റിയർമാരായ ഇ.അനസ്, അജീഷ്, ശങ്കർ, നിതിൻ എന്നിവർ സംസ്കാര ചുമതല ഏറ്റെടുക്കുക ആയിരുന്നു.


കൊവിഡ് ഒന്നാം തരംഗത്തിൽ തന്നെ പട്ടണത്തിന് അകത്തും പുറത്തും ജീവൻ പൊലിഞ്ഞവരുടെ മൃതശരീരം സംസ്കരിക്കുന്ന ചുമതല ഡി.വൈ.എഫ്.ഐ വോളന്റിയർമാർ നിറവേറ്റിയിരുന്നു. നഗരസഭാ പരിധിയിൽ തന്നെ 18 ൽ അധികം കൊവിഡ് മൃതദേഹങ്ങൾ ഇവർ സംസ്കരിച്ചിട്ടുണ്ട്. കൂടാതെ വലിയകുന്ന് താലൂക്കാശുപത്രിയിലെ വാക്സിനേഷൻ സെന്റെറിലും, സി.എസ്.ഐ സ്കൂളിൽ പ്രവർത്തിക്കുന്ന കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രത്തിലും ഇവരുടെ സൗജന്യ സേവനം ലഭ്യമാണ്. നഗരസഭയുടെ പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കാൻ പ്രാദേശിക ഡി.വൈ.എഫ്.ഐ നേതൃത്വത്തിന് സാധിക്കുന്നു എന്നത് തികച്ചും ശ്ലാഖനീയമാണെന്ന് ചെയർപേഴ്സൺ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad