കോവിഡ് ചികിത്സയിലായിരുന്ന വാർഡ് കൗൺസിലർ മരണപ്പെട്ടു - EC Online TV

Breaking

Post Top Ad


2021, മേയ് 24, തിങ്കളാഴ്‌ച

കോവിഡ് ചികിത്സയിലായിരുന്ന വാർഡ് കൗൺസിലർ മരണപ്പെട്ടു

തിരുവനന്തപുരം നഗരസഭ കൗൺസിലർ കോവിഡ്  ബാധിച്ചു മരിച്ചു.  വെട്ടുകാട് വാർഡ്    കൗൺസിലർ സാബു  ജോസ് ആണ് മരിച്ചത്. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന്  വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. സംസ്‌കാരം വൈകിട്ട് തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടക്കും. അദേഹത്തിന്റെ നിര്യാണത്തിൽ മേയർ ആര്യ. എസ്. രാജേന്ദ്രൻ അനുശോചനം രേഖപെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad