കടക്കാവൂരിൽ അമ്മയെയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, മേയ് 28, വെള്ളിയാഴ്‌ച

കടക്കാവൂരിൽ അമ്മയെയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കാവൂർ നിലയ്ക്കാമുക്കിൽ അമ്മയെയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.  നിലയ്ക്കാമുക്ക്  വാണിയൻ വിളാകം വീട്ടിൽ ബിന്ദു  (35) മകൾ ദേവയാനി(8) എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ  കാണാതായതിനെത്തുടർന്ന് ബിന്ദുവിന്റെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്  പോലീസ് വീട്ടിലെത്തി തെരച്ചിൽ നടത്തുകയും തുടർന്ന്  ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു. ആറ്റിങ്ങൽ ഫയർഫോഴ്സും കടയ്ക്കാവൂർ പോലീസും ചേർന്നുള്ള തിരച്ചിലിനൊടുവിലാണ് കിണറ്റിൽ നിന്ന് ഇരുവരെയും കണ്ടെത്തുന്നത്.

വഞ്ചിയൂർ ക്ഷേമനിധി ബോർഡിലെ എൽ ഡി ക്ലർക്ക്  ആയി ജോലി നോക്കുകയാണ് ബിന്ദു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുറച്ചു നാളുകൾക്കു മുൻപ് ബിന്ദുവിന്റെ ഭർത്താവ് പ്രവീൺ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ കാല് വഴുതി   കിണറ്റിൽ വീണു മരണപെട്ടിരുന്നു.


1 അഭിപ്രായം:

Post Top Ad