സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ ; മാർഗ്ഗനിർദ്ദേശങ്ങൾ ഇപ്രകാരം - EC Online TV

Breaking

Post Top Ad


2021, മേയ് 3, തിങ്കളാഴ്‌ച

സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ ; മാർഗ്ഗനിർദ്ദേശങ്ങൾ ഇപ്രകാരം

 


കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ  (മേയ് 4 )  മുതൽ 9 വരെ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ. ശനി, ഞായർ ദിനങ്ങളിൽ ഏർപ്പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാകും നടപ്പാക്കുക. ഇവ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ വകുപ്പ് കുറച്ച് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ഉത്തരവ് ഇറക്കിയത്. 


നിയന്ത്രണങ്ങൾ ഇപ്രകാരം :


➧ അനാവശ്യമായി നിരത്തില്‍ സഞ്ചാരം അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളിൽ കൂട്ടം കൂടാൻ അനുവദിക്കില്ല.


➧ അത്യാവശ്യമല്ലാത്ത യാത്രകൾ അനുവദിക്കില്ല


➧  പെട്രോനെറ്റ്, പെട്രോളിയം, എല്‍പിജി യൂണിറ്റുകള്‍ എന്നിവ അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് അതാത് സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്രചെയ്യാം. ➧പാൽ, പച്ചക്കറി, പലവ്യഞ്ജനം, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾ, കള്ള് ഷാപ്പുകള്‍ എന്നിവ  തുറക്കാം. പരമാവധി ഡോർ ഡെലിവറി വേണം.


➧ കടകൾ രാത്രി ഒമ്പത് മണിക്ക് മുൻപ്  അടയ്‌ക്കണം.


➧ പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ 2 മീറ്റർ അകലം പാലിക്കണം; 2 മാസ്കുകളും കഴിയുമെങ്കിൽ കയ്യുറയും ധരിക്കണം.


➧ ആശുപത്രികൾ, ഫാർമസികൾ,  മാധ്യമ സ്ഥാപനങ്ങൾ, ടെലികോം, ഐടി, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു  മാത്രം പ്രവർത്തിക്കാം.


➧ റേഷൻ കടകൾക്ക് തുറന്ന് പ്രവർത്തിക്കാം.


➧ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾക്കു തടസ്സമില്ല.


➧ വിവാഹ, സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു കർശന നിയന്ത്രണങ്ങൾ.


➧ ഹോട്ടലുകൾക്കും റസ്റ്റ‍റന്റുകൾക്കും ഹോം ഡെലിവറി മാത്രം.


➧  വീടുകളിലെത്തിച്ചുള്ള മീൻ വിൽപനയാകാം.


➧  തുണിക്കടകൾ, ജ്വല്ലറികൾ, ബാർബർ ഷോപ്പുകൾ തുടങ്ങിയവ തുറക്കില്ല.


➧ ഓട്ടോ, ടാക്സി, ചരക്ക് വാഹനങ്ങൾ അത്യാവശ്യത്തിനു മാത്രം. ഇവ പൊലീസ് പരിശോധിക്കും. 


➧ വാഹനങ്ങളുടെ അറ്റകുറ്റപണി, സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. 


➧ ട്രെയിൻ, പൊതുഗതാഗതം, ദീർഘദൂര ബസുകൾ എന്നിവയ്‌ക്ക് പ്രവർത്തിക്കാം. ജീവനക്കാരും യാത്രക്കാരും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം.


 ➧ ട്രെയിന്‍, വിമാന യാത്രക്കാര്‍ക്ക് കൃത്യമായ രേഖകളുമായി യാത്ര ചെയ്യാം.


➧ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കു പോകുന്നവർ തിരിച്ചറിയൽ കാർഡ് കാണിക്കണം.


➧ സ്ഥാപനങ്ങളിലെ പരമാവധി ജീവനക്കാർക്ക്  വര്‍ക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങള്‍ ഒരുക്കി നല്‍കണം. 


➧ എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്‌ക് ഉപയോഗിക്കണം. 


➧ ശുചീകരണ തൊഴിലാളികള്‍ക്കും പ്രവര്‍ത്തിക്കാം.


➧ 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്പനികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും തുറക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കണം.


➧ അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് പ്രവര്‍ത്തികള്‍ തുടരാം. 


➧ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് എത്താം. എന്നാല്‍ അരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതില്‍ വ്യത്യാസം വരാം. 


➧ സിനിമ, സീരിയല്‍ ഷൂട്ടിങ്ങുകള്‍ ഈ ദിവസങ്ങളിൽ  പാടില്ലPost Top Ad