കഞ്ചാവ് മാഫിയകളുടെ കുടിപക ; യുവാവിനെ വെട്ടി കൊലപെടുത്തി - EC Online TV

Breaking

Post Top Ad


2021, മേയ് 9, ഞായറാഴ്‌ച

കഞ്ചാവ് മാഫിയകളുടെ കുടിപക ; യുവാവിനെ വെട്ടി കൊലപെടുത്തി

കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരുപത്തഞ്ചോളം പേർ സംഘം ചേർന്ന്  യുവാവിനെ വെട്ടി കൊന്നു. ഇന്ന് രാവിലെയാണ് സംഭവം. മണമ്പൂർ പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ജോഷി (37 ) യാണ് കൊല്ലപ്പെട്ടത്. ജോഷിയുടെ വീടിനു സമീപത്തു വച്ചായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി വെട്ടേറ്റ് അവശനിലയിലായ  ജോഷിയെ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എങ്കിലും  ജീവൻ രക്ഷിക്കാനായില്ല.  ലഹരി മരുന്ന് കടത്ത്, കൊലപാതകം , മോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ജോഷിയെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് കുടിപ്പകയാവും കൊലപാതകത്തിലെത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad