യാത്രക്കാരില്ല ; റെയിൽവേ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി - EC Online TV

Breaking

Post Top Ad


2021, മേയ് 13, വ്യാഴാഴ്‌ച

യാത്രക്കാരില്ല ; റെയിൽവേ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

കോവിഡ് വ്യാപനം കാരണം യാത്രക്കാർ വലിയ തോതിൽ കുറഞ്ഞതോടെ കൂടുതൽ ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. ഈ മാസം 15 മുതൽ 31 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്. കൊച്ചുവേളി-മൈസൂർ എക്സ്പ്രസ്, കൊച്ചുവേളി നിലമ്പൂർ  രാജ്യറാണി, അമൃത എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഈ മാസം അവസാനം വരെ  കേരളത്തിലൂടെ ഓടുന്ന 44 ട്രെയിനുകൾ  നേരത്തെ റെയിൽവേ  റദ്ദാക്കിയിരുന്നു. 

തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്കുള്ള രണ്ടു സൂപ്പർഫാസ്റ്റ് ട്രെയിനുകൾ, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോർബന്തർ, കൊച്ചുവേളി-ഇൻഡോർ, വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം-ഷൊർണൂർ, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂർ-ഷൊർണൂർ തുടങ്ങിയ മെമു സർവീസുകളും നിർത്തിവെച്ചു. പരശുറാം, മലബാർ, മാവേലി, അമൃത എന്നിങ്ങനെ  പ്രതിദിന ട്രെയിനുകളാണ് ഇപ്പോൾ  സർവീസ് നടത്തുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad