ആറ്റിങ്ങലിലെ ബിവറേജസ് കോര്‍പ്പറേഷന്റെ വെയര്‍ഹൗസില്‍ മോഷണം - EC Online TV

Breaking

Post Top Ad


2021, മേയ് 22, ശനിയാഴ്‌ച

ആറ്റിങ്ങലിലെ ബിവറേജസ് കോര്‍പ്പറേഷന്റെ വെയര്‍ഹൗസില്‍ മോഷണം

ബിവറേജസ് കോര്‍പ്പറേഷന്റെ ആറ്റിങ്ങല്‍ വെയര്‍ഹൗസില്‍ മോഷണം. പ്രാഥമിക പരിശോധനയിൽ അമ്പതിലധികം കയ്സ് മദ്യം നഷ്ടപ്പെട്ടതായാണ് സൂചന. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു മാസമായി  മദ്യനീക്കം നിലച്ചിരിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് വ്യാജമദ്യം പരിസരത്ത് വ്യാപകമായതിനെ തുടര്‍ന്നു എക്‌സൈസ് നടത്തിയ അന്വേഷണത്തിലാണ് ആറ്റിങ്ങല്‍ പരിസരത്ത് നിന്നും വിദേശമദ്യം പിടിച്ചെടുത്തത്. എന്നാൽ പിടിച്ചെടുത്ത കുപ്പികളിൽ എക്‌സൈസിന്റെ പരിശോധന മുദ്രയില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ്  ആറ്റിങ്ങല്‍ വെയര്‍ഹൗസിലും പരിശോധന നടത്തിയത്. ഗോഡൗണ്‍ പരിശോധിക്കുന്നതിനായി വെയര്‍ഹൗസ് മാനേജരെ വിളിച്ചു വരുത്തി നടത്തിയ അന്വേഷണത്തിലാണ് അമ്പതിലധികം കെയ്‌സ് മദ്യത്തിന്റെ കുറവ് കണ്ടെത്തിയത്. മെയ് 9 നാണ് സംഭവം നടന്നതെന്നാണ് സൂചന. സംഭവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad