സ്നേഹ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹ കിറ്റ് വിതരണവും പി പി കിറ്റ് കൈമാറലും നടന്നു - EC Online TV

Breaking

Post Top Ad


2021, മേയ് 30, ഞായറാഴ്‌ച

സ്നേഹ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹ കിറ്റ് വിതരണവും പി പി കിറ്റ് കൈമാറലും നടന്നു

ആറ്റിങ്ങൽ നഗരസഭ എട്ടാം  വാർഡ് സ്നേഹ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹ കിറ്റ് വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോദ്ഘാടനം എം.എൽ.എ ഒ.എസ്.അംബിക നിർവ്വഹിച്ചു. 5 കിലോ അരിയും പച്ചക്കറിയും അടങ്ങിയ 150 കിറ്റുകളാണ് വിതരണം ചെയ്തത്.

കൂടാതെ പട്ടണത്തിൽ നടപ്പിലാക്കുന്ന പ്രതിരോധ പ്രവർത്തനങൾക്ക് വേണ്ടി 50 പി.പി കിറ്റുകൾ അസോസിയഷൻ ഭാരവാഹികൾ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിക്ക് കൈമാറി. അവനവഞ്ചേരി പോയിന്റ്മുക്ക് എസ്.ആർ.എ ഓഫീസിൽ വച്ച് നടന്ന പരിപാടിയിൽ  വാർഡ് കൗൺസിലർ ആർ.എസ്.അനൂപ്  അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ബി.ആർ.പ്രസാദ് സ്വാഗതവും, പ്രസിഡന്റ് കെ.പ്രസന്നബാബു നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad