ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘ ദൂര യാത്രാക്കാരുടെ ആവശ്യാനുസരണം ഇന്നും നാളെയും കൂടുതൽ സർവ്വീസ് നടത്തും - EC Online TV

Breaking

Post Top Ad


2021, മേയ് 6, വ്യാഴാഴ്‌ച

ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘ ദൂര യാത്രാക്കാരുടെ ആവശ്യാനുസരണം ഇന്നും നാളെയും കൂടുതൽ സർവ്വീസ് നടത്തുംതിരുവനന്തപുരം; സംസ്ഥാനത്ത് മെയ് എട്ടാം തീയതി മുതൽ പതിനാറാം തീയതി വരെ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ  കെഎസ്ആർടിസി ദീർഘ ദൂര യാത്രക്കാരുടെ ആവശ്യാനുസരണം ഇന്ന് (വ്യാഴം) രാത്രി മുതൽ നാളെ (വെള്ളി) രാത്രി വരെ പരമാവധി ബസുകൾ സർവ്വീസ് നടത്തുമെന്ന് സിഎംഡി ശ്രീ. ബിജുപ്രഭാകർ ഐ.എ.എസ് അറിയിച്ചു. ബാ​ഗ്ലൂരിൽ നിന്നും ആവശ്യം വരുന്ന പക്ഷം  സർക്കാർ നിർദ്ദേശ പ്രകാരം  Emergency Evacuation  നു വേണ്ടി മൂന്നു ബസുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്താൻ   തയ്യാറാക്കിയിട്ടുണ്ട്. 
കർണാടക സർക്കാർ അനുവദിച്ചാൽ അവിടെനിന്നും സർവീസ് നടത്തുമെന്നും സിഎംഡി അറിയിച്ചു.   ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസ് നടത്തുന്നതിന് കെഎസ്ആർടിസി തയ്യാറാണ്. അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാർ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസമാരെ  അറിയിച്ചാൽ ആവശ്യമുള്ള സർവ്വീസുകൾ നടത്തും .  അല്ലെങ്കിൽ കെഎസ്ആർടിസിയുടെ കൺട്രോൾ റൂമിൽ ബന്ധപ്പെട്ടാലും അതിനുള്ള സജീകരണം ഒരുക്കും. 
കൺട്രോൾ റൂം നമ്പർ 

9447071021
0471 2463799

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ  ഇന്നും നാളെയും യാത്രക്കാരുടെ തിരക്ക് പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ  എല്ലാ യൂണിറ്റ് ഓഫീസർമാരും  ദീർഘദൂര സർവീസുകൾ ഉൾപ്പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് പരാതിരഹിതമായി കൂടുതൽ സർവീസുകൾ നടത്തണമെന്ന് സിഎംഡി നിർദ്ദേശവും നൽകിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad