ആറ്റിങ്ങൽ നഗരസഭയിൽ വീണ്ടും കൊവിഡ് മരണം - EC Online TV

Breaking

Post Top Ad


2021, മേയ് 14, വെള്ളിയാഴ്‌ച

ആറ്റിങ്ങൽ നഗരസഭയിൽ വീണ്ടും കൊവിഡ് മരണം

ആറ്റിങ്ങൽ നഗരസഭ വാർഡ് 27 കിഴക്ക്പുറം, കൊച്ചുപുരയിടത്തിൽ വീട്ടിൽ ജി.തങ്കപ്പൻ (74) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഈ മാസം 11 ന് കുടുംബത്തിലെ 4 പേരെ പരിശോധിച്ച് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇതിൽ 3 പേരെ വർക്കലയിലും മരണപ്പെട്ട തങ്കപ്പനെ ശിവഗിരി സി.എഫ്.എൽ.റ്റി.സി യിലും പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി തങ്കപ്പന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയും ആയിരുന്നു.

നഗരസഭ വാർഡ് 28 തോട്ടവാരം പ്രഭാലയത്തിൽ ജി.സോമൻ (62) ആണ് രോഗം ബാധിച്ച് മരിച്ചത്. അർബുദ രോഗത്തിന്റെ ചികിൽസയുടെ ഭാഗമായി ഏപ്രിൽ 23 ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയും അവിടെ നിന്ന് വിദഗ്ധ ചികിൽസക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ഇയാളെ മാറ്റിയിരുന്നു. എന്നാൽ രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയോടെ ഇയാൾക്ക് മരണം സംഭവിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ നിർദ്ദേശപ്രകാരം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ, കൗൺസിലർ ആർ.രാജു എന്നിവർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് കൗൺസിലറും ഡി.വൈ.എഫ്.ഐ വോളന്റിയർ ബ്രിഗേഡുമായ എസ്.സുഖിൽ, ചീഫ് വോളന്റിയർമാരായ പ്രശാന്ത് മങ്കാട്ടു, അജിൻപ്രഭ, വിനീഷ് അനീഷ്, പ്രവീൺ തുടങ്ങിയവയുടെ നേതൃത്വത്തിൽ നഗരസഭ പൊതു ശ്മശാനത്തിൽ ഇരു മൃതദേഹങ്ങളും സംസ്കരിച്ചു.

നഗരത്തിൽ ഇതുവരെ 30 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിദിനം ഒന്നിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. രോഗികളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ട്. കൂടാതെ രോഗം സ്ഥിരീകരിച്ചവരും രോഗലക്ഷണം ഉള്ളവരും നിരീക്ഷണത്തിൽ കഴിയാതെ വീടിന് പുറത്ത് യാത്ര ചെയ്യുന്നതായുള്ള നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കൊവിഡ് ലംഘന കുറ്റങ്ങൾ ചുമത്തി കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad