കിഴുവിലം ഗ്രാമ പഞ്ചായത്തിലെ ഡൊമിസിലറി കെയർ സെന്ററിലേക്ക് അപേക്ഷ ക്ഷണിക്കുന്നു - EC Online TV

Breaking

Post Top Ad


2021, മേയ് 3, തിങ്കളാഴ്‌ച

കിഴുവിലം ഗ്രാമ പഞ്ചായത്തിലെ ഡൊമിസിലറി കെയർ സെന്ററിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

 


കിഴുവിലം ഗ്രാമ പഞ്ചായത്തിലെ കോവിഡ് 19  രണ്ടാം തരംഗത്തെ നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും കൂടാതെ  ഡൊമിസിലറി കെയർ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനും ഡൊമിസിലറി കെയർ സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഡോക്ടർ, നേഴ്സ് , ലാബ് ടെക്‌നീഷ്യൻ , ക്ലീനിംഗ് ജീവനക്കാർ  എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ മെയ് 5 വൈകിട്ട് 5ന് മുമ്പ് പഞ്ചായത്ത് സെക്രട്ടറിയ്ക്ക്  സമർപ്പിക്കണം.


കോവിഡ്  രോഗലക്ഷണങ്ങൾ ഇല്ലാത്തവരും ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമുള്ള മതിയായ ക്വാറന്‍റൈൻ സൗകര്യങ്ങൾ വീട്ടിൽ ഇല്ലാത്തവരുമായ കോവിഡ് രോഗികളെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുള്ള സംവിധാനമാണ് ഡോമിസിലറി കെയർ സെന്‍റർ. 

Post Top Ad