കടലാക്രമണം ; അഞ്ചുതെങ്ങിൽ നിരവധി വീടുകൾ തകർന്നു - EC Online TV

Breaking

Post Top Ad


2021, മേയ് 14, വെള്ളിയാഴ്‌ച

കടലാക്രമണം ; അഞ്ചുതെങ്ങിൽ നിരവധി വീടുകൾ തകർന്നു

ജില്ലയിലെ ശക്തമായി തുടരുന്ന മഴയിലും കാറ്റിലും
തീരദേശ പ്രദേശങ്ങളിൽ കടലക്രമണം രൂക്ഷം. അഞ്ചുതെങ്ങിൽ
കനത്തനാശനഷ്‌ടം. അഞ്ചുതെങ്ങ് പൂത്തുറ,
തഴമ്പള്ളി, മുതലപൊഴി തുടങ്ങിയ ഭാഗങ്ങളിൽ
കടലാക്രമണത്തിൽ നിരവധി വീടുകളിലേക്ക്
വെള്ളം കയറുകയും വീടുകൾ പൂർണമായും ഭാഗികമായും തകരുകയും ചെയ്തു.

കടലിനോടു ചേർന്നുള്ള കര പൂർണ്ണമായും
തകർന്നു. പെരുമാതുറ മുതൽ പൂത്തുറ പള്ളിക്ക്
സമീപം വരെയുള്ള സ്ഥലങ്ങളിൽ നൂറോളം വീടുകളിലേക്ക് വെള്ളം
കയറുകയും നിരവധി വീടുകൾ തകരുകയും
ചെയ്തു.
ഈ പ്രദേശത്തുണ്ടായിരുന്ന വരെ
അരയതുരുത്തിയിലുള്ള ദുരിതാശ്വാസ
ക്യാമ്പിലേക്ക് മാറ്റുന്ന നടപടികൾ തുടരുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad