പ്രതി രക്ഷപ്പെട്ടത് വിലങ്ങുമായി ; തിരച്ചിൽ പുലർച്ച വരെ തുടർന്നു - EC Online TV

Breaking

Post Top Ad


2021, മേയ് 24, തിങ്കളാഴ്‌ച

പ്രതി രക്ഷപ്പെട്ടത് വിലങ്ങുമായി ; തിരച്ചിൽ പുലർച്ച വരെ തുടർന്നു

മോഷണ കേസിൽ അറസ്റ്റിലായ  പ്രതി തെളിവെടുപ്പിനിടെ  വിലങ്ങുമായി രക്ഷപ്പെട്ടു.  പള്ളിപ്പുറം പാച്ചിറ സ്വദേശി പരേതനായ റെഫീക്കിന്റെ മകൻ ഷെമീറാണ് (21)​ രക്ഷപ്പെട്ടത്. ബൈക്കുമോഷണമടക്കം നിരവധി മോഷണ കേസിൽ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ  ഇന്നലെ രാത്രി 12മണിയോടെയാണ് പാച്ചിറയിലെ വീട്ടിൽ കൊണ്ടുവന്നത്. തെളിവെടുപ്പിനാണെന്നും  അറസ്റ്റുവിവരം വീട്ടിൽ അറിയിക്കാനാണെന്നും പ്രതിയെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും പറയപ്പെടുന്നു. ജീപ്പിൽ നിന്ന് ഇറക്കുന്നതിനിടയിൽ പ്രതി വിലങ്ങുമായി രക്ഷപ്പെടുകായിരുന്നുവെന്നാണ് റിപ്പോർട്ട്.


വാഹനത്തിൽ നിന്നും ഇറങ്ങി ഓടിയ പ്രതി ഇരുട്ടിലേക്ക്  ഓടി മറയുകയായിരുന്നു. സ്ഥലത്ത്  ക്യാമ്പ് ചെയ്ത ആര്യനാട്  പൊലീസ് പ്രതിയെ പിടികൂടാനായി  രാവിലെ വരെ പരിശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിചാടി പോയതിന് മംഗലപുരം പൊലീസ് കേസെടുത്തിട്ടിട്ടുണ്ട്. പ്രതിയുടെ മാതാവും മറ്റൊരു മകനും മാത്രമാണ് വീട്ടിൽ താമസം. സംഭവ സമയത്ത് ഇരുവരും വീട്ടിലില്ലായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെത്തിയതായും സൂചനയുണ്ട്. മാലപിടിച്ചുപറി കേസിലും,​ ബൈക്ക്,​ ആട്, നിരവധി മോഷണകേസിലും ഷെമീറിന്റെ മാതാവ് അടക്കമുള്ള രണ്ടു മക്കളും നേരത്തെ പൊലീസ് പിടിയിലായിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad