ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയിൽ - EC Online TV

Breaking

Post Top Ad


2021, മേയ് 3, തിങ്കളാഴ്‌ച

ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയിൽ

 


ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ലാബുകളിലെ പരിശോധന  നിരക്കുകൾ നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നാണ് ലാബുകളുടെ വാദം. നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടി വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.   നിരക്ക് കുറയ്ക്കാത്ത പക്ഷം ലാബുകൾക്ക് സബ്‌സിഡി നൽകി നഷ്ടം സർക്കാർ നികത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.  നിരക്ക് കുറയ്ക്കുന്നത് സംസ്ഥാനത്തെ കൊവിഡ് പരിശോധനകളുടെ ഗുണനിലവാരത്തെ ബാധിക്കും.  നഷ്ടത്തിൽ പ്രവർത്തിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ കേസെടുക്കുമെന്ന് സർക്കാർ ഭീഷണിപ്പെടുത്തുന്നുവെന്നും ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ച ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.


Post Top Ad