തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടർച്ചയായ നാലാം ദിവസവും ഇന്ധനവിലയിൽ വർധന - EC Online TV

Breaking

Post Top Ad


2021, മേയ് 7, വെള്ളിയാഴ്‌ച

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടർച്ചയായ നാലാം ദിവസവും ഇന്ധനവിലയിൽ വർധന

തെരഞ്ഞെടുപ്പ് ഫലം വന്നതോടെ താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഇന്ധനവില വർധിപ്പിക്കുന്ന നടപടി വീണ്ടും തുടരുകയാണ്.  രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും എണ്ണക്കമ്പനികൾ ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 28 പൈസയുടെയും ഡീസലിന് 33 പൈസയുടെയും വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 87.90 രൂപയും പെട്രോളിന് 93.25 രൂപയുമായി. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില  91.68 പൈസയും ഡീസലിന് 86.45 പൈസയുമായി. കൊച്ചിയിൽ ഡീസലിന് 86.14 രൂപയും പെട്രോളിന് 91.37 രൂപയുമാണ് ഇന്നത്തെ വില.

തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ചൊവ്വാഴ്ച മുതലാണ് എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്. നേരത്തേ തുടർച്ചയായ 18 ദിവസം ഇന്ധനവില വർധിപ്പിച്ചു അതേസമയം തെരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ധനവില വർധിച്ചില്ലന്നുമാത്രമല്ല, നേരിയ തോതിൽ കുറവും രേഖപ്പെടുത്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad