തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാരുടെ പ്രതിഷേധം - EC Online TV

Breaking

Post Top Ad


2021, മേയ് 7, വെള്ളിയാഴ്‌ച

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാരുടെ പ്രതിഷേധം

ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാരുടെ പ്രതിഷേധം. നിലവില്‍ പത്ത് ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക് മൂന്നു ദിവസത്തെ അവധിയാണ് നല്‍കുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ആറു ദിവസം ഡ്യൂട്ടി ചെയ്താല്‍ ഒരു ദിവസം അവധി എന്ന നിലയിലാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആശുപത്രി സൂപ്രണ്ട് ഡ്യൂട്ടി ക്രമം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്.  

ഉത്തരവ് കത്തിച്ചു കൊണ്ടായിരുന്നു നഴ്‌സുമാരുടെ പ്രതിഷേധം. ജോലിചെയ്യാന്‍ തയ്യാറാണെന്നും തങ്ങളുമായി ചര്‍ച്ച നടത്താന്‍ ആശുപത്രി സൂപ്രണ്ട് തയ്യാറാകുന്നില്ലെന്നും നഴ്‌സുമാര്‍ ആരോപിച്ചു. കൂടുതല്‍ നഴ്‌സുമാരെ  ഉള്‍പ്പെടുത്തി തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വലിയ ജോലി ഭാരമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്ളത്.  ഡ്യൂട്ടി പുനഃക്രമീകരിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുമെന്ന് നഴ്‌സുമാര്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad