ആറ്റിങ്ങൽ നഗരസഭയിലെ തെരുവ് വിളക്കുകളുടെ കണ്ട്രോൾ യൂണിറ്റ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു - EC Online TV

Breaking

Post Top Ad


2021, മേയ് 29, ശനിയാഴ്‌ച

ആറ്റിങ്ങൽ നഗരസഭയിലെ തെരുവ് വിളക്കുകളുടെ കണ്ട്രോൾ യൂണിറ്റ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു

ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ സ്ഥാപിച്ചിരുന്ന തെരുവ് വിളക്കുകളുടെ കൺട്രോൾ യൂണിറ്റ് തകർത്ത നിലയിൽ എൽ. എം. എസ്ന്  സമീപം സി എസ്സ് ഐ സ്കൂൾ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കൺട്രോൾ യൂണിറ്റാണ് സാമൂഹ്യ വിരുദ്ധർ തകർത്തത്. ബോക്സിനുള്ളിലെ ടൈമറും ഫ്യുസും മറ്റും തകർന്നു.

മാമം പാലം മുതൽ കൊച്ചുവിളമുക്ക് വരെ തെരുവ് വിളക്കുകളും അവയുടെ കൺട്രോൾ യൂണിറ്റും ദേശീയ പാതയ്ക്കരുകിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ തെരുവ് വിളക്കുകൾ നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ചിരുന്ന സംവിധാനമാണ് ഇതോടെ ഉപയോഗശൂന്യമായത്. നഗരസഭാ പോലീസിൽ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad