'കൊവിഡ് കാലത്തൊരു കൈത്താങ്ങായി' ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാർ - EC Online TV

Breaking

Post Top Ad


2021, മേയ് 24, തിങ്കളാഴ്‌ച

'കൊവിഡ് കാലത്തൊരു കൈത്താങ്ങായി' ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാർ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാർ സംഘടിപ്പിക്കുന്ന പരിപാടിയാണ് " കൊവിഡ് കാലത്തൊരു കൈത്താങ്ങ്." സ്കൂൾ ജീവനക്കാരുടെ കൂട്ടായ്മയിൽ സമാഹരിച്ച 10000 രൂപക്കുള്ള കൊവിഡ് പ്രതിരോധ വസ്ത്രവും, സുരക്ഷ മാസ്കുകൾ അടങ്ങിയ കിറ്റും സ്കൂൾ അധികൃതരിൽ നിന്ന് ഏറ്റുവാങ്ങി ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പരിപാടിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. നഗരസഭാങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സെക്രട്ടറി എസ്.വിശ്വനാഥൻ സ്കൂൾ ജീവനക്കാരെ പ്രതിനിധീകരിച്ചെത്തിയ ടീച്ചർമാരായ അനിൽകുമാർ, സിജു മുഹമ്മദ്, പുഷ്‌പ, സുജ എന്നിവർ പങ്കെടുത്തു.

കൂടാതെ സ്കൂളിലെ നിർധനരായ കുട്ടികൾക്ക് 1000 രൂപയുടെ പച്ചക്കറി, പലവ്യജ്‌ഞനം, ചെറുപലഹാരങ്ങൾ അടങ്ങിയ കിറ്റും നേരിട്ട് വിതരണം ചെയ്യുന്നു. കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കും രോഗികൾക്കും ജീവൻ രക്ഷാ മരുന്നുകളും അവരുടെ അത്യാവശ്യങ്ങൾ മനസിലാക്കി ചെറുധനസഹായവും നൽകുന്നു. 80 ൽ അധികം ജീവനക്കാരാണ് പല തസ്തികകളിലായി സ്കൂളിൽ ജോലി ചെയ്യുന്നത്. അധ്യാപകരുടെ വോളന്റിയർ സേവനങ്ങൾക്ക് പുറമെ ഇത്തരത്തിലുള്ള കൂട്ടായ്മ ജനങ്ങൾക്ക് ഏറെ ആശ്വാസം പകരുന്നതാണെന്ന് ചെയർപേഴ്സൺ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad