ആറ്റിങ്ങൽ എം.എൽ.എ യുടെ നേതൃത്വത്തിൽ അടിയന്തിര കൊവിഡ് വിലയിരുത്തൽ യോഗം ചേർന്നു - EC Online TV

Breaking

Post Top Ad


2021, മേയ് 17, തിങ്കളാഴ്‌ച

ആറ്റിങ്ങൽ എം.എൽ.എ യുടെ നേതൃത്വത്തിൽ അടിയന്തിര കൊവിഡ് വിലയിരുത്തൽ യോഗം ചേർന്നു

ആറ്റിങ്ങൽ മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് നിയുക്ത എം.എൽ.എ ഒ.എസ്.അംബിക അടിയന്തിര യോഗം വിളിച്ചത്. ക്യാന്റീൻ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ 1 മുനിസിപ്പാലിറ്റി, 9 പഞ്ചായത്തുകളിലെ അധ്യക്ഷൻമാർ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സർക്കാർ ആശുപത്രികളിലെ മെഡിക്കൽ ഓഫീസർമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad