വൈദ്യുതി മീറ്റർ റീഡിംഗ് സ്വയം രേഖപെടുത്താം ; സെൽഫി റീഡിംഗ് ഇപ്രകാരം - EC Online TV

Breaking

Post Top Ad


2021, മേയ് 23, ഞായറാഴ്‌ച

വൈദ്യുതി മീറ്റർ റീഡിംഗ് സ്വയം രേഖപെടുത്താം ; സെൽഫി റീഡിംഗ് ഇപ്രകാരം

കണ്ടൈൻമെന്റ്  സോണുകളിലും മൈക്രോ കണ്ടൈൻമെന്റ് സോണുകളിലും താമസിക്കുന്ന ഉപഭോക്താക്കൾക്ക് സ്വയം മീറ്റർ റീഡിങ് രേഖപ്പെടുത്താമെന്നു കെഎസ്ഇബി. ബിൽ തുക കുടിശികയായി പിന്നീട് ഒരുമിച്ചു വലിയ തുക അടയ്ക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ്  ഉപയോക്താക്കൾക്ക് മീറ്റർ സ്വയം റീഡിങ് നടത്തി ബിൽ അടയ്ക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.

സെൽഫ് റീഡിങ്‌ ഇപ്രകാരം :

1.  ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകളിലേക്ക്‌ ഓഫിസിൽനിന്ന് എസ്‌എംഎസ്‌ അയയ്ക്കും. അതിൽ മീറ്റർ റീഡിങ്‌ സ്വയം രേഖപ്പെടുത്തുന്നതിനുള്ള ലിങ്കുണ്ടാകും.

2. ഈ ലിങ്കിൽ പ്രവേശിക്കുമ്പോൾ ഉപയോക്താവിന്റെ വിവരങ്ങളും മുൻ റീഡിങ്ങും കാണാം. ഇപ്പോഴത്തെ റീഡിങ്‌ ഇതിൽ രേഖപ്പെടുത്താം.

3. മീറ്റർ ഫോട്ടോ എന്നതിൽ ക്ലിക്ക്‌ ചെയ്താൽ മീറ്ററിലെ റീഡിങ്‌ നേരിട്ട്‌ ഫോട്ടോ എടുക്കാം.

4. മീറ്റർ റീഡിങ് പൂർത്തിയായെന്നു 'കൺഫേം മീറ്റർ‍ റീഡിങ്' ഓപ്ഷനിൽ‍ ക്ലിക്ക് ചെയ്യുന്നതോടെ സെ‍ൽഫ് മീറ്റർ റീഡിങ് പൂർത്തിയാകും.

5. ഉപയോക്താവ്‌ രേഖപ്പെടുത്തുന്ന മീറ്റർ റീഡിങ്ങും മീറ്ററിന്റെ ഫോട്ടോയും ഒത്തുനോക്കിയാണ്‌ ബിൽ തയാറാക്കി എസ്‌എംഎസ്‌. അയയ്ക്കുക.

കെഎസ്‌ഇബിയിൽ മൊബൈൽ നമ്പർ‍ റജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് ഈ സേവനം ലഭ്യമാവുകയില്ല. https://ws.kseb.in/OMSWeb/registration ഈ ലിങ്കിൽ ഫോൺ നമ്പർ റജിസ്റ്റർ ചെയ്യാം.  സംശയ നിവാരണത്തിനും  വിവരങ്ങൾക്കുമായി അതതു സെക്‌ഷൻ ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad