രാത്രി പെയ്ത പേമാരിയിൽ ആറ്റിങ്ങലിലെ വീടുകളിൽ വെള്ളം കയറി - EC Online TV

Breaking

Post Top Ad


2021, മേയ് 12, ബുധനാഴ്‌ച

രാത്രി പെയ്ത പേമാരിയിൽ ആറ്റിങ്ങലിലെ വീടുകളിൽ വെള്ളം കയറി

ആറ്റിങ്ങൽ നഗരസഭ വാർഡ് 10 അപ്പൂപ്പൻ പാറക്ക് സമീപത്തെ കോളനിയിലെ നിരവധി വീടുകളിൽ ഇന്നലെ  രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് വെള്ളം കയറി.  വാർഡ് കൗൺസിലർ സുധാകുമാരി വിവരമറിയിച്ചതിനെ തുടർന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി സ്ഥലത്തെത്തി ഇവരെ സമീപത്തെ വൃദ്ധസദനത്തിലേക്ക് സുരക്ഷിതമായി മാറ്റി പാർപ്പിച്ചു. കഴിഞ്ഞ വർഷവും ഇതിന് സമാനമായ രീതിയിൽ സംഭവിച്ചിരുന്നു.

വയലുകളും പാടങ്ങളും മണ്ണിട്ട് നികത്തുന്നതിനാൽ പരമ്പരാഗത നീർച്ചാലുകളും ചെറുതോടുകളും അപ്രത്യക്ഷമാകുന്നതാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണം. സമീപത്തെ തോട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും മാലിന്യങ്ങളും അടിയന്തിരമായി നീക്കം ചെയ്ത് ഇതിന് ശാശ്വത പരിഹാരം കാണുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad