യുവാവിന് നേരെ വധശ്രമം ; സുഹൃത്തായ യുവതി അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, മേയ് 30, ഞായറാഴ്‌ച

യുവാവിന് നേരെ വധശ്രമം ; സുഹൃത്തായ യുവതി അറസ്റ്റിൽ

ആറ്റിങ്ങലിന് സമീപം കോരാണിയിൽ യുവാവിന് നേരെ വധശ്രമം. 
 മംഗലാപുരം സ്വദേശി നിതീഷി (30) നാണ് കുത്തേറ്റത്. സംഭവ സ്ഥലത്തു നിന്നും ഒരു യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.  വെഞ്ഞാറമൂട് സ്വദേശിനി ലക്ഷ്മിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

അക്ഷയ സെന്റർ ജീവനക്കാരനായ  നിതീഷിന്റെ സുഹൃത്താണ് കസ്റ്റഡിയിലെടുത്ത ലക്ഷ്മി. ലക്ഷ്മിയും ഭർത്താവ് അജീഷും വിളിച്ചു വരുത്തി കുത്തിയെന്നാണ് നിതീഷ് പൊലീസിന് മൊഴി നൽകി. സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട ലക്ഷ്മിയുടെ ഭർത്താവിനായി പോലീസ് തെരച്ചിൽ തുടരുന്നു.

ഗുരുതരമായി പരുക്കേറ്റ നിതീഷിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും മാറ്റി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad