ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷം ; അത്യാവശ്യഘട്ടങ്ങളിലല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യണ്ടെന്ന് സുപ്രീം കോടതി - EC Online TV

Breaking

Post Top Ad


2021, മേയ് 8, ശനിയാഴ്‌ച

ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷം ; അത്യാവശ്യഘട്ടങ്ങളിലല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യണ്ടെന്ന് സുപ്രീം കോടതി

ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ അത്യാവശ്യഘട്ടങ്ങളിലല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യണ്ടെന്ന് സുപ്രീം കോടതി.  ഏഴ് വർഷമെങ്കിലും തടവിന് ശിക്ഷക്കപ്പെടാന്‍ സാധ്യതയുള്ള കുറ്റവാളികളെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. ജയിലുകളിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതനുസരിച്ച് തടവുകാർക്ക് പരോൾ നൽകാനും ഉത്തരവിട്ടിരുന്നു. അറസ്റ്റിലാകുന്നവരുടെ വൈദ്യ പരിശോധനകൾ കൃത്യമായി നടത്തിയെന്ന് ഉറപ്പാക്കണമെന്നും സുപ്രീം കോടതി ജയില്‍ അധികൃതരോട് പറഞ്ഞു.

 ജയിലുകളിൽ കൂടുതല്‍ ആളുകള്‍ നിറയുന്നത് വൈറസ് വ്യാപനത്തിന് കാരണമാണെന്നും തടവുകാരെയും ജയില്‍ ജീവനക്കാരെയും പരിശോധിച്ച് രോഗമുള്ളവരെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad